കുറ്റിപ്പുറം: പഞ്ചായത്തില്‍ മാലിന്യം നിക്ഷേപിക്കാനിടമില്ലാതായതോടെ ടൗണിലും പരിസരങ്ങളിലും മാലിന്യം കുന്ന് കൂടുന്നു. അഴുക്ക് ചാലില്‍ മാലിന്യം തള്ളുന്നത് കാല്‍ നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ടൗണിലെ കച്ചവടക്കാരും അധികൃതരും സ്ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്ന വണ്‍വെ റോഡിലെ തപാല്‍ വകുപ്പിന്റെ സ്ഥലം ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങിയതോടെയാണ് ടൗണില്‍ മാലിന്യം പരക്കാന്‍ തുടങ്ങിയത്. ചാക്കുകളിലാക്കി ഉന്തുവണ്ടിയില്‍ പകല്‍ സമയത്തുപോലും ഇവിടെ മാലിന്യം നിക്ഷേപിച്ചിരുന്നു. എന്നാല്‍ തപാല്‍ വകുപ്പിന്റെ കെട്ടിടം നിര്‍മ്മാണത്തിന്റെ മുന്നോടിയായുള്ള നിര്‍മ്മാണം തുടങ്ങിയതോടെയാണ് മാലിന്യനിക്ഷേപത്തിന് സ്ഥലം കണ്ടെത്താനാകാതെ അധികൃതരും കച്ചവടക്കാരും കുഴങ്ങിയത്. ഹോട്ടലുകളിലേയും മറ്റ് അഴുക്ക് വെള്ളം ഒഴുക്കിവിടുന്ന ചാലില്‍ ഖര മാലിന്യം നിറഞ്ഞതോടെ മൂക്ക് പൊത്തിവേണം ഇതിലൂടെ യാത്രചെയ്യാന്‍.
നിക്ഷേപിക്കാനിടമില്ല; മാലിന്യം അഴുക്കുചാലില്‍ തള്ളുന്നു
Malappuram News
0
إرسال تعليق