അക്രമം കണ്ട് വീട്ടുടമ കുഴഞ്ഞ് വീണ് മരിച്ചു

എടപ്പാള്‍ : രണ്ടംഗസംഘം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രംഗം കണ്ട് നിന്ന വീട്ടുടമ കുഴഞ്ഞ് വീണ് മരിച്ചു. വെള്ളറമ്പ് സ്വദേശി മഞ്ഞക്കാട്ട് ബാലന്‍ (65) ആണ് മരച്ചത്. വെള്ളറമ്പ് സ്വദേശികളായ വടക്കത്ത് വളപ്പില്‍ മോഹനന്‍ (45), വടക്കത്ത് വളപ്പില്‍ ദിലീപ് (40), എന്നിവരെ പൊന്നാനി പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ബാലനെ രണ്ടംഗ സംഘം വീട്ടില്‍ കയറി വാതിലില്‍ മുട്ടിവിളിക്കുകയും അറിയുന്നവരാണെന്ന് കണ്ടപ്പോള്‍ വീട്ടുടമ വാതില്‍ തുറക്കുകയുമായിരുന്നു. തുടര്‍ന്ന് രണ്ടംഗ സംഘം വീടിന്റെ മുന്‍വശത്തെ ജനലിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയും വീടിന്റെ മുന്‍വശത്ത് കത്തിയിരുന്ന ട്യൂബ് ലൈറ്റ് അടിച്ചുപൊട്ടിക്കുകയും ചെയ്തത് വീട്ടിലുള്ളവരെയെല്ലാം പുറത്തിറക്കിയായിരുന്നു രണ്ടംഗ സഘത്തിന്റെ വിളയാട്ടം. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് കണ്ട വീട്ടുടമ കുഴഞ്ഞ് വീഴുകയും ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ വീട്ടുടമയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ വഴി മദ്യ വീട്ടുടമ മരണപ്പെടുകയായിരുന്നു. വീട്ടുടമ കുഴഞ്ഞ് വീണതില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടംഗ സംഘത്തെ തടഞ്ഞ് വച്ചു. തുടര്‍ന്ന് ചങ്ങരംകുളം പോലീസെത്തി കസ്റ്റഡിയിലെടുക്കുകയും പൊന്നാനി പോലീസിന് കൈമാറുകയുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടംഗ സംഘം അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
പൊന്നാനി എസ് ഐ മനോഹരന്‍ ഇന്‍ക്വസ്റ്റ് നടത്തി. മരിച്ച ബാലന്റെ ഭാര്യ സുജാത, മക്കള്‍: ബിജീഷ്, ബിന്ദു, ബിജിമോള്‍. മരുമക്കള്‍: ജോഷി, ബാബു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم