മലയാളം സര്‍വ്വകലാശാല സ്പെഷ്യല്‍ ഓഫീസറുടെ ചുമതലയില്‍നിന്നും കെ ജയകുമാറിനെ മാറ്റണം: ലീഗ്

മലപ്പുറം: മലയാളം സര്‍വ്വകലാശാല സ്പെഷ്യല്‍ ഓഫീസറുടെ ചുമതലയില്‍ നിന്നും കെ.ജയകുമാറിനെ മാറ്റണമെന്ന്‌ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കെ.ജയകുമാറിന്‌ ചുമതലാ ബാഹുല്യം ഏറെയുള്ളതിനാലാണ്‌ ലീഗ് ഈ ആവശ്യം മുന്‍പോട്ട് വച്ചത്. മലപ്പുറം മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ വാര്‍ഷിക കൗണ്‍സിലിന്റെയും കാമ്പയിന്റെയും ഉദ്ഘാടനം നിര്‍വഹിക്കവേ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരിയാണ്‌ പ്രസ്തുത ആവശ്യമുയത്തിയത്. ഷമീര്‍ കപ്പൂര്‍, ഫെബിന്‍ വി. മുസ്തഫ, മുജീബ് കാടേരി, വി.ടി. ശിഹാബ്, യൂസുഫ് കൊന്നോല, അഷ്‌റഫ് വയനാട്, പി.കെ. ബാവ, പി.കെ. അബ്ദുള്‍ ഹക്കീം എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post