മലപ്പുറം: കേരളയാത്രയുടെ ഭാഗമായി എസ് വൈ എസ് ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാ ഉപയാത്ര ഏപ്രില്‍ അഞ്ചു മുതല്‍ എട്ട് വരെ നടക്കും. എസ് വൈ എസ് സ്റ്റേറ്റ് പ്രസിഡന്റും സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന യാത്രയുടെ ഉപനായകന്‍ എസ് വൈ എസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിയാണ്. അഞ്ചിന് രാവിലെ ഒന്‍പതിന് വെളിയംങ്കോട് ഉമര്‍ഖാസി മഖാം സിയാറത്തോടെ ആരംഭിക്കുന്ന യാത്ര അന്നേ ദിവസം താനൂരില്‍ സമാപിക്കും. ആറിന് പരപ്പനങ്ങാടിയില്‍ നിന്ന് ആരംഭിച്ച് വേങ്ങരയിലും ഏഴിന് ഒതുക്കുങ്ങലില്‍ നിന്നാരംഭിച്ച് എടവണ്ണപ്പാറയിലും സമാപിക്കും. എട്ടിന് കാവനൂരില്‍ നിന്നാരംഭിക്കുന്ന യാത്ര എടക്കരയിലാണ് സമാപിക്കുന്നത്. 40 കേന്ദ്രങ്ങളിലാണ് യാത്രക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ സമസ്ത, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ നേതാക്കള്‍ക്ക് പുറമെ എസ് എസ് എഫ് സ്‌നേഹസംഘം അംഗങ്ങളും യാത്രയെ അനുഗമിക്കും. കേരള യാത്ര കടന്നു ചെല്ലാത്ത ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൂടെയാണ് ഉപയാത്ര കടന്നുപോകുന്നത്. കേരളയാത്രയുടെ മുന്നോടിയായുള്ള ജില്ലാ ഉപയാത്ര വന്‍വിജയമാക്കുന്നതിന് ഓരോ കേന്ദ്രങ്ങളിലും സംഘാടക സമിതി രൂപവത്കരിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ഉപയാത്ര സമിതി ചെയര്‍മാന്‍ അലവി സഖാഫി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ കോഡൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അലവി പുതുപ്പറമ്പ്, പി വി മുഹമ്മദ്, പി കെ എം ബഷീര്‍, അബൂബക്കര്‍ പടിക്കല്‍, ബഷീര്‍ അരിമ്പ്ര സംബന്ധിച്ചു.
ജില്ലാ ഉപയാത്ര ഏപ്രില്‍ അഞ്ചു മുതല്‍
Malappuram News
0
إرسال تعليق