മലപ്പുറം: കേരള എന്‍ ജി ഒ യൂനിയന്‍ 43-ാം ജില്ലാ സമ്മേളനം സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ് കെ ആന്റണി ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ടി കെ എ ശാഫി, പി ഋഷികേശ്കുമാര്‍, കെ സി വേലായുധന്‍ പ്രസംഗിച്ചു. കേരള എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മാഈല്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ സുന്ദരരാജന്‍, കെ എം എബ്രഹാം, എം കെ വസന്ത സംബന്ധിച്ചു. രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് എ അബ്ദുര്‍റഹീം പതാക ഉയര്‍ത്തി. വി ശിവദാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സി പി മോഹനന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികള്‍: എ അബ്ദുര്‍റഹീം (പ്രസി.), ടി വേണുഗോപാലന്‍, ടി കേസരീദേവി (വൈ. പ്രസി.), വി ശിവദാസ് (സെക്ര.), ടി എം ഋഷികേശന്‍, കെ മോഹനന്‍ (ജോ.സെക്ര), സി ബാലകൃഷ്ണന്‍ (ട്രഷറര്‍).
എന്‍ ജി ഒ ജില്ലാ സമ്മേളനം തുടങ്ങി
Malappuram News
0
إرسال تعليق