യുവാവിനെ മര്‍ദിച്ച കേസില്‍ കാമുകിയുടെ പിതാവും സഹോദരന്മാരും അറസ്റ്റില്‍

മലപ്പുറം: യുവാവിനെ മര്‍ദിച്ച കേസില്‍ കാമുകിയുടെ പിതാവും പിതൃസഹോദരന്മാരും അറസ്റ്റില്‍. കാമുകിയുടെ പിതാവ് പാണ്ടിക്കാട് താഴെ പുക്കൂത്ത് കോട്ടയില്‍ അലവി (50), സഹോദരങ്ങളായ മുഹമ്മദ് (55), പെരുവക്കാട് സ്വദേശി അബൂബക്കര്‍ (46), മുഹമ്മദിന്റെ മകന്‍ അനസ് (24) എന്നിവരെയാണ് പാണ്ടിക്കാട് എസ് ഐ ഹിദായത്തുല്ല മാമ്പ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
പൂക്കോട്ടൂര്‍ ഭാഗത്തേക്ക് വിവാഹം ചെയ്തയച്ച യുവതി പാണ്ടിക്കാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. യുവതിയുടെ വിവാഹം നേരത്തെ കഴിഞ്ഞതായിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇവരെ കാണാനായി യുവാവ് നിരന്തരം വീട്ടിലെത്താറുണ്ടായിരുന്നു. സഹികെട്ട് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും തങ്ങള്‍ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമുണ്ടെന്നും പൊലീസിനോട് പറഞ്ഞതോടെ പ്രശ്‌നത്തില്‍ ചര്‍ച്ച നടത്തി യുവതിയെ വീട്ടുകാരോടൊപ്പം പറഞ്ഞു വിടുകയായിരുന്നു.
വീണ്ടും യുവാവ് യുവതിയുടെ വീട്ടിലെത്തിയത് യുവതിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ യുവതിയുടെ പിതാവും സഹോദരങ്ങളും യുവാവിനെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post