മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഉപവസിച്ചു

ഉപവാസസമരം മത്സ്യത്തൊഴിലാളി ഫെഡറേഷന്‍
സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ജബ്ബാര്‍ ഉദ്ഘാടനം ചെയ്യുന്നു
 
പൊന്നാനി: കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഉപവാസം നടത്തി. വിദേശരാജ്യങ്ങളില്‍ നിന്നുവരുന്ന കപ്പലുകളില്‍നിന്നും മീന്‍പിടിത്തബോട്ടുകള്‍ക്കും തൊഴിലാളികള്‍ക്കും നേരെ അടിക്കടിയുണ്ടാവുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച്മത്സ്യത്തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പൊന്നാനി അഴിമുഖത്ത് കടലില്‍ മീന്‍പിടിത്തബോട്ടില്‍ ഉപവാസസമരം നടത്തിയത്.
മൊബൈല്‍ റേഞ്ചുകള്‍ തേടിയും മറ്റ് വിവിധ ആവശ്യങ്ങള്‍ക്കും നിയമം ലംഘിച്ച് ഗതിമാറി സഞ്ചരിച്ച് മീന്‍പിടിത്ത തൊഴിലാളികളെ അപകടപ്പെടുത്തുന്ന വിദേശകപ്പലുകളെ നിലയ്ക്കുനിര്‍ത്തണമെന്നും ഇത്തരം കപ്പലുകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും മീന്‍പിടിത്ത തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഉപവാസസമരക്കാര്‍ ആവശ്യപ്പെട്ടു.
ഉപവാസസമരം മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സി.പി. ഹംസക്കോയ അധ്യക്ഷത വഹിച്ചു. കുരിക്കള്‍ മുഹമ്മദ്, മൊയ്തീന്‍കോയ കൂട്ടായി, അന്‍വര്‍, അബ്ദുല്‍ഖാദര്‍, അയ്യൂബ് എന്നിവര്‍ ബോട്ടിലെ കടല്‍ ഉപവാസസമരത്തിന് നേതൃത്വം നല്‍കി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post