ഉപവാസസമരം മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ജബ്ബാര്‍ ഉദ്ഘാടനം ചെയ്യുന്നു |
മൊബൈല്‍ റേഞ്ചുകള്‍ തേടിയും മറ്റ് വിവിധ ആവശ്യങ്ങള്‍ക്കും നിയമം ലംഘിച്ച് ഗതിമാറി സഞ്ചരിച്ച് മീന്‍പിടിത്ത തൊഴിലാളികളെ അപകടപ്പെടുത്തുന്ന വിദേശകപ്പലുകളെ നിലയ്ക്കുനിര്‍ത്തണമെന്നും ഇത്തരം കപ്പലുകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും മീന്‍പിടിത്ത തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഉപവാസസമരക്കാര്‍ ആവശ്യപ്പെട്ടു.
ഉപവാസസമരം മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സി.പി. ഹംസക്കോയ അധ്യക്ഷത വഹിച്ചു. കുരിക്കള്‍ മുഹമ്മദ്, മൊയ്തീന്‍കോയ കൂട്ടായി, അന്‍വര്‍, അബ്ദുല്‍ഖാദര്‍, അയ്യൂബ് എന്നിവര്‍ ബോട്ടിലെ കടല്‍ ഉപവാസസമരത്തിന് നേതൃത്വം നല്‍കി.
إرسال تعليق