കെ എസ് ആര്‍ ടി സി ബസ് മരത്തിലിടിച്ച് ആറ് പേര്‍ക്ക് പരുക്ക്

ചങ്ങരംകുളം: നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ് മരത്തിലിടിച്ച് ആറ് പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍ ആര്‍ ഇ 946 ബസാണ് അപകടത്തില്‍ പെട്ടത്.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്ക് പാവിട്ടപ്പുറത്താണ് അപകടം. എതിരെ വന്ന മത്സ്യ വണ്ടിയിലിടിച്ചതോടെ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. മരത്തിലിടിച്ച് ബസ് നിന്നതോടെ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പരുക്കേറ്റവരില്‍ രണ്ട്‌പേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് കഴിഞ്ഞ വര്‍ഷം ടിപ്പര്‍ ലോറിയിടിച്ച് മദ്‌സാ വിദ്യാര്‍ഥി മരിച്ചിരുന്നു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post