എടപ്പാള്‍ : കല്യാണ ദിവസം പുലര്‍ച്ചെ യുവതി കാമുകനൊപ്പം ഒളിച്ചോടി. വരന് യുവതിയുടെ നാട്ടില്‍ നിന്നും തന്നെ മറ്റൊരു പെണ്‍കുട്ടിയെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്തി. പൊന്നാനി പുറങ്ങ് സ്വദേശിയും ചെന്നൈയിലെ എയര്‍പോര്‍ട്ട് ജീവനക്കാരനുമായ രാജേഷാണ് ഞായറാഴ്ച പ്രതിശ്രുത വധുവിന്റെ ഒളിച്ചോട്ടത്തെ തുടര്‍ന്ന് കാഞ്ഞിരക്കുറ്റി സ്വദേശി അശ്വതിയെ വിവാഹം ചെയ്തത്. തവനൂര്‍ റോഡ് ജംഗ്ഷനിലുള്ള ഒരു യുവതിയുമായി ഞായറാഴ്ച രാജേഷിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വിവാഹ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായികൊണ്ടിരിക്കുന്നതിനിടയിലാണ് ഞായറാഴ്ച പുലര്‍ച്ചെ യുവതിയെ കാണാതാകുന്നത്. പിന്നീട് യുവതി പുലാമന്തോള്‍ സ്വദേശിയായ യുവാവുമൊത്ത് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഇതിനിടയിലാണ് നാട്ടുകാരും ബന്ധുക്കളും രാജേഷിനായി മറ്റൊരു വധുവിനെ കണ്ടെത്താന്‍ അശാന്തപരിശ്രമം നടത്തിയത്. ഒടുവില്‍ നിശ്ചയിക്കപ്പെട്ട മുഹൂര്‍ത്തത്തില്‍ തന്നെ മമ്മിയംകുന്ന് ക്ഷേത്രത്തില്‍ വെച്ച് രാജേഷ് അശ്വതിയെ താലി ചാര്‍ത്തി.
കല്യാണ ദിവസം യുവതി കാമുകനൊപ്പം ഒളിച്ചോടി
Malappuram News
0
إرسال تعليق