മദ്യഷാപ്പ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ജനകീയ സമര സമിതി

പെരിന്തല്‍മണ്ണ: നാട്ടുകാരുടെ സമാധാനം തകര്‍ക്കുന്ന മദ്യഷാപ്പ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ജനകീയ സമര സമിതി. പുലാമന്തോള്‍ പഞ്ചായത്തിലെ ചെമ്മലശ്ശേരി മനങ്ങനാട് സ്ഥിതി ചെയ്യുന്ന മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ലക്ഷംവീട് പരിസരത്ത് ചേര്‍ന്ന് നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. ഷാപ്പിലേക്ക് വരുന്ന മദ്യപാനികളുടെ അസഭ്യ സംസാരങ്ങളും പെരുമാറ്റരീതികളും സമീപത്തുള്ളവര്‍ക്ക് ശല്യമായിരിക്കുകയാണ്. ഇതിന് പുറമെ ഷാപ്പിന്റെ പരിസരത്ത് രാത്രി ഏറെ വൈകിയും ശീട്ട്കളി നടക്കാറുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. മദ്യഷാപ്പ് അടച്ചുപൂട്ടാന്‍ അധികാരികള്‍ മുന്‍കൈയെടുക്കണമെന്നും അല്ലെങ്കില്‍ ഷാപ്പിനെതിരെ ജനകീയ പ്രതിരോധം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم