മലപ്പുറം: സംസ്ഥാനത്തെ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചില തത്പര കക്ഷികളുടെ പിടിയിലാണെന്ന് കേരള പ്രൈമറി ആന്റ് സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ (കെ പി എസ് ടി യു) ആരോപിച്ചു. ഡി പി ഇ പി പാഠപുസ്തകങ്ങള്‍ നിര്‍മ്മിച്ചവര്‍ തന്നെയാണ് ഇന്നും മലയാളം മിഷനെ നിയന്ത്രിക്കുന്നത്. സുതാര്യമായ നിയമനത്തിലൂടെ യോഗ്യതയുള്ളവരെ നിയമിച്ച് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കെ പി എസ് ടി യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മലയാളം മിഷന്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സുരേഷ് കുമാര്‍ ഐ എ എസിനെ മാറ്റിയ നടപടിയെ കെ പി എസ് ട യു സ്വാഗതം ചെയ്തു. മലയാള മിഷന്‍ പ്രവര്‍ത്തനത്തി ലുണ്ടായ കള്ളക്കളികള്‍ക്കെതിരെ പ്രതികരിച്ചതിന് പുതുതായി നിയമിച്ച രജിസ്ട്രാര്‍ക്കെതിരെ സുരേഷ് കുമാര്‍ ഐ എ എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് യോഗം അപലപിച്ചു. മുന്‍കാലത്തെ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് യൂനിയന്‍ നേതാക്കളായ പി ഹരിഗോവിന്ദന്‍, എ കെ അബ്ദുള്‍ സമദ് എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ സി വിനോദ് കുമാര്‍, വി ജെ വര്‍ഗ്ഗീസ്, എം സി പോളച്ചന്‍, സി പ്രദീപ്, ജോര്‍ജ്ജ് കൊളത്തൂര്‍, പി മോഹന്‍ദാസ്, സിറിള്‍. ജി പൊടിപ്പാറ, വട്ടപ്പാറ അനില്‍, മുഹമ്മദ് റാഫി സംസാരിച്ചു.
മലയാളം മിഷന്‍ അന്വേഷണം വേണം: കെ പി എസ് ടി യു
Web Desk SN
0
إرسال تعليق