ബാങ്കിങ് സേവന-വായ്പ കൗണ്‍സലിങ്: സൗജന്യ കേന്ദ്രങ്ങള്‍ തുടങ്ങും

മലപ്പുറം: ബാങ്കുകളുടെ സേവനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ബോധവത്ക്കരണം നല്‍കുന്നതിനും നിക്ഷേപവും വായ്പയും കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുന്നതിനും ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് തലത്തില്‍ സംവിധാനമൊരുങ്ങുന്നു. ഇതിനായി ഫൈനാന്‍ഷല്‍ ലിറ്ററസി ആന്‍ഡ് ക്രെഡിറ്റ് കൗണ്‍സലിങ് സെന്ററുകള്‍ (എഫ് എല്‍ സി സി സി) ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ഉടന്‍ തുടങ്ങുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. നിലവില്‍ മലപ്പുറത്ത് ജൂബിലി റോഡില്‍ ഒരു വര്‍ഷമായി ഇത്തരമൊരു കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ദേശസാത്കൃത-സ്വകാര്യ ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങളെക്കുറിച്ചും വായ്പയെ കുറിച്ചുമെല്ലാം പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് സൗജന്യമായി ഉപദേശം നല്‍കുന്നതിനായി ബാങ്കില്‍ നിന്നും വിരമിച്ച വിദഗ്ധരായ ഉദേ്യാഗസ്ഥരെയാണ് കേന്ദ്രങ്ങളില്‍ നിയോഗിക്കുക. നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് ഇ-മെയില്‍, ഫാക്‌സ് എന്നിവയിലൂടെ മറുപടി നല്‍കാനുള്ള സംവിധാനവും കേന്ദ്രങ്ങളിലുണ്ടാവും. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ തടയുന്നതിന് ഇത്തരം കേന്ദ്രങ്ങള്‍ സഹായകമാവും

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post