അങ്ങാടിക്കുരുവികള്‍ക്ക് കൂടൊരുക്കി വ്യാപാരികള്‍

തിരൂര്‍ : അങ്ങാടികളുടെ കാവല്‍ക്കാരായ അങ്ങാടിക്കുരുവികള്‍ക്കായി കൂടൊരുക്കി പറവകളുടെ വംശവര്‍ദ്ധനവിനായി യത്‌നിക്കുന്ന വ്യാപാരികള്‍ മാതൃകയാകുന്നു. ഇറക്കിളി, അരിക്കിളി എന്ന പേരുകളില്‍ അറിയപ്പെടുന്ന ഈപക്ഷികള്‍ നിലവില്‍ വംശനാശഭീഷണി നേരിടുകയാണ്.ഇത് ശ്രദ്ധയില്‍പെട്ടതോടെ മലപ്പുറംജില്ലയിലെ പക്ഷിവളര്‍ത്തുന്നവരുടെ കൂട്ടായ്മയായ ബേഡ്‌സ് കഌബ്ബ് ഓഫ് മലപ്പുറം എന്നസംഘടന തിരൂരിലെ വ്യാപാരികളുമായി സഹകരിച്ച് കുരുവികള്‍ക്കായി കൂടുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത്.ഇതിന്റെ ഉദ്ഘാടനം കഌബ്ബ് പ്രസിഡന്റ് അയ്യൂബ്താനാളൂര്‍, സലീംവൈലിശ്ശേരി എന്നിവര്‍ നിര്‍വഹിച്ചു. a

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post