മലപ്പുറം: പത്ര ഏജന്റുമാരെയും പത്ര വിതരണക്കാരെയും പട്ടിണിയിലാക്കുന്ന സമരം വേണ്ട എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം കേരള ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫോറത്തിന്റെ പേരില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള ന്യൂസ് ഏജന്‍സി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സലീം രണ്ടത്താണി വാര്‍ത്താ ക്കുറിപ്പില്‍ പറഞ്ഞു. ഇല്ലാത്ത സംഘടനയുടെ പേരിലാണു വാര്‍ത്ത വന്നത്. പത്ര ഏജന്റുമാര്‍ക്കൊന്നും അറിയാത്ത സംഘടനയാണ് ഡിസ്ട്രിബ്യൂറ്റേഴ്‌സ് ഫോറം. കേരളത്തിലെ എല്ലാ പത്ര വിതരണ ഏജന്റുമാരും കേരള ന്യൂസ് ഏജന്‍സി അസോസിയേഷനില്‍ അംഗമാണ്. വാര്‍ത്തയില്‍ പറയും പോലെ ഏജന്റ്മാരുടെ മനസ്ഥിതി അറിയാതെ എടുത്ത തീരുമാനമല്ല. ഏജന്‍സി അസോസിയേഷന്റെ ഡിമാന്റ് മുഴുവനായും അംഗീകരിച്ചു കിട്ടിയില്ലെങ്കിലും ആവശ്യപ്പെട്ട കമ്മീഷന്‍ പൂര്‍ണമായും അംഗീകരിച്ചു തന്നെ രണ്ടിലേറെ പത്രങ്ങളുണ്ട്. സമരകാലത്ത് പത്രവിതരണകാര്‍ക്കുള്ള പ്രതിഫലം അസോസിയേഷന്‍ നല്‍കാന്‍ തിരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി പത്രങ്ങളെ മാത്രമല്ല ചെറുകിട പത്രങ്ങളെയും തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്. കേരളന്യൂസ് ഏജന്‍സി അസോസിയേഷനില്‍ ഭിന്നതയുണ്ടാക്കാന്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്ത അടിസ്ഥാന രഹിതം: കേരള ന്യൂസ് ഏജന്‍സി അസോസിയേഷന്‍
Malappuram News
0
Post a Comment