പരപ്പനങ്ങാടി: സൗദി അറേബ്യയിലെ അല്‍ജുബൈലിനടുത്ത് പനാത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി പി.പി. സൈതലവി (26) അടക്കം രണ്ടുപേര്‍ മരിച്ചു. രണ്ടാള്‍ക്ക് പരിക്കേറ്റു. മലയാളി യുവാക്കള്‍ ജോലിസ്ഥലത്തേക്ക് പോകുന്ന വാഹനം എതിരെവന്ന ഈജിപ്തുകാരന്റെ കാറുമായി ഇടിക്കുകയായിരുന്നു. കോഴിക്കോട് മലാപ്പറമ്പ് മന്നിച്ചേരി രാജീവ്കുമാര്‍ (47) ആണ് അപകടത്തില്‍ മരിച്ച രണ്ടാമത്തെ ആള്‍.
പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ പി.പി. ഹുസൈന്റെ മകനാണ് മരിച്ച സൈതലവി. നാലുമാസം മുമ്പാണ് സൗദിയിലേക്ക്‌പോയത്.
إرسال تعليق