ചങ്ങരംകുളം: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ആലങ്കോട് ഗ്രാമപ്പഞ്ചായത്തിലെ കാളാച്ചാല്‍ കാളാച്ചാല്‍ സ്വദേശി മരിച്ചു. ഭഗവതി പറമ്പില്‍ പരേതനായ കേശവന്റെ മകന്‍ അശോകന്‍ (40) ആണ് മരിച്ചത്. അബുദാബിയിലെ ബനിയാസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് അശോകനും മൂന്ന് ബംഗാളികളും താമസസ്ഥലത്തേക്ക് കാറില്‍ വരുന്നതിനിടയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തെത്തുടര്‍ന്ന് അശോകന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അമ്മുകുട്ടിയാണ് അശോകന്റെ മാതാവ്. ഭാര്യ: രേഖ. മക്കള്‍: അഖിലേഷ്, അപര്‍ണ.
അബുദാബിയില്‍ ചങ്ങരംകുളം സ്വദേശി മരിച്ചു
Malappuram News
0
إرسال تعليق