Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label NORKA. Show all posts
Showing posts with label NORKA. Show all posts

വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്

Written By mvarthasubeditor on Tuesday, June 26, 2012 | 12:18 AM

മലപ്പുറം: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ജുലൈ ഏഴിന് വയനാട് ഹോട്ടല്‍ വുഡ് ലാന്‍ഡ്‌സില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി പഠന കാംപ് നടത്തും.

വിസ സംബന്ധമായ പ്രശ്‌നങ്ങള്‍, തൊഴില്‍ സംബന്നമായ കരാറുകള്‍ ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കുവാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന ക്ലാസുകള്‍, വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധ തരം വിസകള്‍, വിദേശ തൊഴില്‍ അവസരങ്ങള്‍, വിദേശ രാജ്യങ്ങളെ കുറിച്ച് അിറഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെ കുറിച്ച് പ്രഗത്ഭര്‍ ക്ലാസ്സെടുക്കും. 

നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം പഠനസാമഗ്രികള്‍, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കും.

താത്പര്യമുള്ളവര്‍ 100 രൂപ ഫീസടച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശനം ലഭിക്കും. ഫോണ്‍ : 0595-2304885, 9744328441, 0497-2765310, 9447653355.

English Summery
Study campaign to foreign job seekers
12:18 AM | 0 comments

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍

Written By mvarthasubeditor on Friday, June 1, 2012 | 7:15 PM

മലപ്പുറം: മലപ്പുറം കലക്ടറേറ്റ് സമ്മേളന ഹാളില്‍ ഈമാസം ആറിന് രാവിലെ 8.30 മുതല്‍ ഒരുമണിവരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നടത്തും. 2012 ജനുവരി അപേക്ഷിച്ച പ്രവാസികളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതുമാണ്. കാര്‍ഡ് ലഭിക്കുന്നതിന് രസീതും, തിരിച്ചറിയല്‍ രേഖയും വേണം. ഈ ദിവസം കോഴിക്കോട് അറ്റസ്റ്റേഷന്‍ ഉണ്ടാവില്ല.
7:15 PM | 0 comments

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ രണ്ടിന്

Written By Malappuram News on Tuesday, May 1, 2012 | 12:48 AM

മലപ്പുറം: നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് രണ്ടിന് രാവിലെ 8.30 മുതല്‍ ഒന്ന് വരെ മലപ്പുറം കലക്ടറേറ്റ് സമ്മേളന ഹാളില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ നടത്തുമെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ രണ്ടിന് അറ്റസ്റ്റേഷന്‍ ഉണ്ടാവില്ല.

Keywords:Malappuram, NORKA, 
12:48 AM | 1 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers