Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Forest. Show all posts
Showing posts with label Forest. Show all posts

നിലമ്പൂരിലെ 1163 ഏക്കര്‍ നിക്ഷിപ്ത വനഭൂമി പൊതുലേലത്തിന്‌

Written By mvarthasubeditor on Monday, July 16, 2012 | 8:03 PM

മലപ്പുറം: നിലമ്പൂരിലെ 1163 ഏക്കര്‍ നിക്ഷിപ്ത വനഭൂമി പൊതുലേലത്തിന് വെക്കാന്‍ നീക്കം. പരിസ്ഥിതി ദുര്‍ബലമേഖലയായി പ്രഖ്യാപിച്ച വനഭൂമിയാണ് ലേലത്തിന് വച്ചത്. കോഴിക്കോട് അഡീഷണല്‍ കോടതിയുടെ പേരില്‍ ലേലമറിയിച്ചുകൊണ്ടുളള പരസ്യം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഉത്തരവിനെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് വനംവകുപ്പ്.

English Summery
1163 Acres of forest land to public auction
8:03 PM | 0 comments

ഗിരിജന്‍ കോളനിയില്‍ പുലിയെ പിടിക്കാന്‍ അധികൃതര്‍ കെണിയൊരുക്കി

Written By mvarthasubeditor on Tuesday, July 3, 2012 | 8:48 AM

കാളികാവ്: ചോക്കാട് ഗിരിജന്‍ കോളനി ഉള്‍പ്പടെ നാല്‍പത് സെന്റ് പ്രദേശത്ത് പുലിയുടെ അക്രമണ ഭീഷണികാരണം വനം വകുപ്പ് കെണിയൊരുക്കി.

ടി കെ കോളനിയില്‍ സ്ഥാപിച്ചിരുന്ന കെണി ഇന്നലെ നാല്‍പത് സെന്റ് ഗിരിജന്‍ കോളനിക്ക് സമീപം സ്ഥാപിച്ചിരിക്കുയാണ്. നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ സി വി രാജന്‍, കാളികാവ് ഫോറസ്റ്റ് റെയ്ഞ്ചര്‍ സജികുമാര്‍ രായിരോത്ത്, ഫോറസ്റ്റര്‍ നാനാക്കല്‍ അബ്ദുല്‍ ജലീല്‍, എന്നിവരുടെ നേതൃത്വത്തില്‍ ഗാര്‍ഡുമാരായ കെ ശരത്ബാബു, സി കെ രാജേഷ് എന്നിവരാണ് കോളനിക്ക് സമീപം കെണി ഒരുക്കിയത്. 

പുലിയെ കുടുക്കാനായി കെണിയില്‍ നായയെ കെട്ടിയിട്ടിരിക്കുകയാണ്. മഴ കനത്തത് ദൗത്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.

English Summery
Leopard trap setup in Kalikavu 
8:48 AM | 0 comments

മൂര്‍ഖന്‍ പാമ്പ് താറാവിനെ വിഴുങ്ങി

Written By mvarthasubeditor on Thursday, June 28, 2012 | 8:45 AM

ചങ്ങരംകുളം: കാളാചാല്‍ വയലില്‍ കരിമൂര്‍ഖന്‍പാമ്പ് താറാവിനെ വിഴുങ്ങിയത് കൗതുകമായി. ഇന്നലെ രാവിലെ കാളാചാല്‍ പാടത്ത് വെച്ചായിരുന്നു സംഭവം. 

ഏതാനും ദിവസങ്ങളായി കാളാചാല്‍ പാടത്ത് തമ്പടിച്ച് കഴിയുകയായിരുന്ന കോട്ടയം സ്വദേശികളായ താറാവ് കൃഷിക്കാരുടെ സംഘത്തിലെ താറാവിനെയാണ് കരിമൂര്‍ഖന്‍പാമ്പ് വിഴുങ്ങിയത്. 

തലയും കഴുത്തും പൂര്‍ണ്ണമായും വിഴുങ്ങിയ നിലയിലായിരുന്നു. അഞ്ചടിയോളം നീളമുണ്ടായിരുന്നു പാമ്പ്.

English Summery
Python swallowed duck 
8:45 AM | 0 comments

വീട്ടില്‍ അടയിരുത്തി വിരിയിച്ച 28 പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ കാട്ടില്‍ വിട്ടു

Written By mvarthasubeditor on Sunday, June 24, 2012 | 8:30 AM

നിലമ്പൂര്‍: വീട്ടില്‍ അടയിരുത്തി വിരിയിച്ച പെരുമ്പാമ്പിന്‍കുട്ടികളെ കാട്ടില്‍ വിട്ടയച്ചു. 28 കുഞ്ഞുങ്ങളെയാണ് തള്ളപ്പാമ്പിനൊപ്പം വഴിക്കടവ് ആനമറി വനത്തില്‍ വിട്ടത്. മലപ്പുറം കോല്‍മണ്ണ പൂക്കുടന്‍ യു.എ. റഹ്മാന്റെ വീട്ടിലാണ് പെരുമ്പാമ്പ് അടയിരുന്നത്. വനപാലകരുടെ നിര്‍ദേശപ്രകാരം നേരത്തെ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് റഹ്മാന്‍ പിടികൂടിയ പാമ്പാണിത്. മുട്ടയിട്ടുതുടങ്ങിയതിനാല്‍ റഹ്മാന്റെ വീട്ടില്‍ കൂടൊരുക്കി.

ഭക്ഷണം ഒഴിവാക്കി 65 ദിവസം പാമ്പ് അടയിരുന്നാണ് മുട്ടകള്‍ വിരിയിച്ചത്. ഡിഎഫ്ഒ സി.വി. രാജന്റെ നിര്‍ദേശപ്രകാരം റേഞ്ച് ഓഫിസര്‍ പി. അബ്ദുല്‍ ലത്തീഫ്, കൊടുമ്പുഴ ഡപ്യൂട്ടി റേഞ്ചര്‍ ടി.പി. മുഹമ്മദ്, ഗാര്‍ഡ് വി. ആന്‍സണ്‍, വാച്ചര്‍ എ.കെ. അബ്ബാസ്, ഡ്രൈവര്‍ എന്‍.സി. കുട്ടന്‍ എന്നിവര്‍ റഹ്മാന്റെ വീട്ടിലെത്തി പാമ്പുകളെ ഏറ്റുവാങ്ങി. ജീപ്പില്‍ ആനമറിയില്‍ എത്തിച്ചു. വിട്ടയുടന്‍ കുട്ടികള്‍ ഒരേ ദിശയില്‍ ഇഴഞ്ഞു. തള്ളയും ഒപ്പം നീങ്ങി.

കൊണ്ടോട്ടി പള്ളിക്കല്‍ ബസാറില്‍നിന്ന് ഇന്നലെ പിടികൂടിയ പെരുമ്പാമ്പിനെയും ഒപ്പം വിട്ടു. മലപ്പുറം ജില്ലയുടെ പകുതിയോളം കൊടുമ്പുഴ സ്റ്റേഷന്റെ പരിധിയിലാണ്. ഒരു കൊല്ലത്തിനിടെ ആയിരം പാമ്പുകളെ പിടികൂടി. കാട്ടുപന്നി, കുരങ്ങ് എന്നിവ പുറമേയും. പിടികൂടാനുള്ള ഉപകരണങ്ങള്‍ സ്റ്റേഷനില്‍ ഇല്ല. പിടിച്ചുകൊടുക്കുന്നവര്‍ക്ക് വേതനവും നല്‍കുന്നില്ല.
8:30 AM | 0 comments

അണ്ണാനുകള്‍ക്ക് വംശനാശ ഭീഷണി

Written By mvarthasubeditor on Wednesday, May 30, 2012 | 12:32 PM

നിലമ്പൂര്‍: കേരളത്തിലെ വനങ്ങളില്‍ കണ്ടുവരുന്ന അണ്ണാനുകള്‍ വംശനാശ ഭീഷണി നേരിടുന്നു. അണ്ണാന്‍ വര്‍ഗത്തിലെ പ്രധാന ഇനങ്ങളായ മൂക്കന്‍ അണ്ണാന്‍, ചാമ്പല്‍ മലയണ്ണാന്‍ എന്നിവയാണ് വംശനാശ ഭീഷണി നേരിടുന്നത്. എലി അണ്ണാന്‍ എന്ന പേരിലും മൂക്കന്‍ അണ്ണാന്‍ അറിയപ്പെടാറുണ്ട്. സാധാരണ അണ്ണാനേക്കാള്‍ ചെറുതും ഇരുണ്ട തവിട്ട് നിറവും മുതുകില്‍ നാല് കറുപ്പ് വരകളും അവയോട് ചേര്‍ന്ന് മൂന്ന് മങ്ങിയ വരകളും അല്‍പ്പം നീണ്ട മൂക്കുമാണ് ഇവയുടെ ശരീര പ്രത്യേകത. ചെറു ചെടികളുടെ കായ്കള്‍, പഴങ്ങള്‍, പൂക്കളിലെ തേന്‍, ചില മരങ്ങളുടെ തൊലികള്‍ എന്നിവയാണ് മൂക്കന്‍ അണ്ണാന്റെ പ്രധാന ഭക്ഷണങ്ങള്‍. ഇവയെക്കുറിച്ച് കേരള വന്യജീവി വിഭാഗം പ്രത്യേകമായി പഠനം നടത്തിയിരുന്നെങ്കിലും വിശദാംശങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇരവികുളം, നെല്ലിയാമ്പതി, തേക്കടി, ഗവ്വി എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഇവ കാണപ്പെടുന്നത്. കൂടാതെ ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലും ഇവ കണ്ടുവന്നിരുന്നു.
അണ്ണാന്‍ വര്‍ഗത്തിലെ മറ്റൊരു വിഭാഗത്തില്‍പ്പെട്ട ചാമ്പല്‍ മലയണ്ണാനും നാശത്തിന്റെ വക്കിലാണ്. ചാര അണ്ണാന്‍ എന്നറിയപ്പെടുന്ന ചാമ്പല്‍ മലയണ്ണാന്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് കാണപ്പെടുന്നത്. സാധാരണ വലിയ മലയണ്ണാനേക്കാള്‍ ചെറുതാണ് ചാമ്പല്‍ മലയണ്ണാന്‍. കാട്ടുമാവിന്‍ പഴം, പുളി, ആലിന്‍പഴം, ചെറുകായ്കള്‍, നെല്ലിക്ക, ചെറുകീടങ്ങള്‍ എന്നിവയാണ് പ്രധാന ഭക്ഷണം. തമിഴ്‌നാട്ടിലെ പുത്തൂര്‍ വന്യജീവി സങ്കേതം ചാമ്പല്‍ മലയണ്ണാന്റെ പേരിലാണ് അറിയപ്പെടുന്നത്. കൂടാതെ മുതുമലയിലെ മലയോര കാടുകളിലും തേനിയിലും ഇവ കാണപ്പെടുന്നുണ്ട്. കേരളാ വന്യജീവി സംരക്ഷണത്തിന്റെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയെ സംരക്ഷിക്കാനുള്ള നടപടികളൊന്നും വന്യജീവി വിഭാഗം കൈക്കൊണ്ടിട്ടില്ല. കേരളത്തില്‍ കാടുകളിലെ പാതയോരങ്ങളില്‍ ഉണ്ടായിരുന്ന മരങ്ങള്‍ ഇല്ലാതായതാണ് ഇവയുടെ ജീവന് നേരിടുന്ന പ്രധാന വെല്ലുവിളി.
ഉള്‍ക്കാടുകളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടാത്ത ഈ അണ്ണാന്‍ വര്‍ഗങ്ങള്‍ ചെറുകാടുകളിലാണ് ജീവിക്കുന്നത്. ചെറുകാടുകളില്‍ അണ്ണാനുകള്‍ ഭക്ഷിച്ചിരുന്ന അപൂര്‍വയിനം സസ്യജാലങ്ങള്‍ ഇല്ലാതായതും കാടുകളിലെ കാട്ടരുവികള്‍ വറ്റിവരണ്ടതും കാലാവസ്ഥാ വ്യതിയാനവും ഇവയുടെ വംശനാശനത്തിന് ആക്കം കൂട്ടുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇവയുടെ പേരില്‍ പ്രത്യേക സംരക്ഷണ മേഖലയുള്ളപ്പോള്‍ കേരളത്തില്‍ ഇവക്കുവേണ്ടി സംരക്ഷണ വന്യജീവി സങ്കേതങ്ങളുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
12:32 PM | 0 comments

നിലമ്പൂര്‍ കാടുകളില്‍ മാവോ സാന്നിധ്യം

Written By Malappuram News on Sunday, May 6, 2012 | 7:52 PM

നിലമ്പൂര്‍: നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ്-വനം സംയുകത പരിശോധന തിങ്കളാഴ്ച മുതല്‍ രംഭിക്കുമെന്ന് ജില്‌ളാ പൊലീസ് മേധാവി കെ സേതുരാമന്‍ പറഞ്ഞു. ഒരുമാസം നീണ്ടു നില്ക്കുന്ന പരിശോധനയില്‍ വിജിലന്‍സ്, ഇന്റലിജെന്‍സ്, കേരള രഹസ്യാന്വേഷണ വിഭാഗം എന്നിവ പങ്കാളികളാവും. കോളനികളില്‍ നിരീകഷണം എര്‍പെ്പടുത്തും. ജില്‌ളയിലെ വനത്തിനുള്ളില്‍ പരിശോധന നടത്തിയ ശേഷം കേരള-തമിഴ്‌നാട് വനം,പൊലീസ് സഹായത്തോടെ അതിര്‍ത്തി വനങ്ങളിലും പരിശോധന നടത്തും.സംശയാസ്പദമായ രീതിയില്‍ എന്തെങ്കിലും ശ്രദ്ധയില്‍പെ്പട്ടാല്‍ ഉടനടി ഡിജിപിക്ക് വിവരം കൈമാറുമെന്നും എസ്.പി പറഞ്ഞു. 


Keywords: Maoist, Nilambur, Malappuram, Forest, Alert, 
7:52 PM | 0 comments

ഫോറസ്റ്റ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്‍ സംസ്ഥാന സമ്മേളനം നിലമ്പൂരില്‍

Written By Malappuram News on Friday, May 4, 2012 | 5:00 PM

മലപ്പുറം: കേരള ഫോറസ്റ്റ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്റെ 29ാം സംസ്ഥാന സമ്മേളനം ശനിയാഴ്ച്ച നിലമ്പൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും.  9.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ യൂനിയന്‍ ഉപദേശകസമിതിയംഗം പി ശശിധരന്‍ അധ്യക്ഷത വഹിക്കും. സംസ്ഥആന പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് സംഘടനാ പ്രമേയവും ജനറല്‍ സെക്രട്ടറി കെ കെ പ്രദീപ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ ബി നന്ദകുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിക്കും.
തുടര്‍ന്ന് 11 മണിക്ക് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാന്‍ ശൗക്കത്ത്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, വൈല്‍ഡ് ലൈഫ് സര്‍ക്കിള്‍ പാലക്കാട് ഒ.പി കലേര്‍ ഐ.എഫ്.എസ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഈസ്റ്റേന്‍ സര്‍ക്കിള്‍ പാലക്കാട് എന്‍.കെ ശശിധരന്‍ ഐ.എഫ്.എസ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിലമ്പൂര്‍ സി.വി രാജന്‍, എം.സി മാത്തുക്കുട്ടി, എച്ച് വിന്‍സന്റ് രവി തോട്ടത്തില്‍, കെ മനോജ്, കെ ജയകുമാര്‍, എം മുഹമ്മദാലി, സെയ്ത് ഹാഷിം ഹുസൈന്‍, സംബന്ധിക്കും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളന ചര്‍ച്ച നടക്കും. വൈകീട്ട് നാലിന് 30ാം സംസ്താന കൗണ്‍സില്‍ രൂപവത്കരണവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ ജോര്‍ജ്ജ് ഫ്രാന്‍സിസ്, കെകെ പ്രദീപ്, ബി നന്ദകുമാര്‍, പി ശശിധരന്‍ സംബന്ധിച്ചു
Keywords:  Kerala Forest Ministerial Staff Union, Malappuram, Forest, Nilambur, Conference, KFMSU
5:00 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers