പത്താം തരം തുല്യതാ കോഴ്‌സ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ എട്ടാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം തരം ജയിച്ചവര്‍ക്കും പത്താം തരത്തിന് മുമ്പ് പഠനം അവസാനിപ്പിച്ചവര്‍ക്കും പഴയ സ്‌കീമില്‍ പത്താംതരം പരാജയപ്പെട്ടവര്‍ക്കും പത്താം തരം തുല്യതാ കോഴ്‌സിന് ചേരാം. ഗ്രേഡിങ് സ്‌കീമില്‍ പത്താം തരം തോറ്റവര്‍ തുല്യതാ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹരല്ല.
അപേക്ഷാ ഫോമും പ്രോസ്‌പെക്റ്റസും ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും വിദ്യാകേന്ദ്രങ്ങളിലും 100 രൂപയ്ക്ക് ലഭിക്കും. അപേക്ഷോയോടൊപ്പമുള്ള എസ്.ബി.ടി. ചലാന്‍ മുഖേനയാണ് ഫീസ് അടക്കേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മുഖേന ചേരുന്നവര്‍ ഫീസടക്കേണ്ടതില്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 10 മാസത്തെ പഠന കാലയളവില്‍ അവധി ദിവസ സമ്പര്‍ക്ക ക്ലാസുകള്‍ നടത്തുകയും സൗജന്യമായി പാഠപുസ്തകങ്ങളും നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരം ഫോണ്‍ 0483 2734670.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post