മലപ്പുറം: പ്രചരണത്തില്‍ റക്കോര്‍ഡുകള്‍ ഭേദിച്ച 'കാന്തപുരത്തിന്റെ കേരളയാത്ര' അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമാകുന്നു. വിഖ്യാതനായ അമേരിക്കന്‍ ബുദ്ധിജീവിയും എഴുത്തുകാരനുമായ സ്റ്റീഫന്‍ സ്‌കോര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള Center for Islamic Pluralism, Islamic Pluralism എന്നീ വെബ് സൈറ്റുകളിലാണ് 'കേരളയാത്ര' ഇടം നേടിയത്. രണ്ടത്താണി നുസ്‌റത് ദഅ്‌വാ കോളജ് വിദ്യാര്‍ഥിയും എസ് എസ് എഫ് ഏലംകുളം സെക്ടര്‍ പ്രസിഡന്റുമായ മുഹമ്മദ് മുഹ്‌സിന്‍ എളാട് എന്ന വിദ്യാര്‍ത്ഥിയാണ് ലേഖകന്‍. Kerala India Awakening Humantiy through sufism എന്ന തലവാചകത്തോടെ പ്രസിദ്ധീകൃതമായ ലേഖനത്തില്‍ കേരളയാത്രയുടെയും 'മാനവികതയെ ഉണര്‍ത്തുന്നു' എന്ന പ്രമേയത്തിന്റേയും പ്രസക്തിയും പ്രാധാന്യവുമാണ് വിശകലനം ചെയ്യുന്നത്. വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെബ് സൈറ്റിന്റെ islamicpluralism.org എന്ന വിലാസത്തിലും യൂറോപ്യന്‍ ലിങ്കായ islamicpluralism.eu ലും ലേഖനം ലഭ്യമാണ്.
Home » Malappuram » കേരളയാത്ര അമേരിക്കന്‍, യൂറോപ്യന്‍ വെബ് സൈറ്റുകളില്‍
കേരളയാത്ര അമേരിക്കന്‍, യൂറോപ്യന്‍ വെബ് സൈറ്റുകളില്‍
Written By Malappuram News on Thursday, April 12, 2012 | 5:26 PM
Subscribe to:
Post Comments (Atom)
0 comments:
Post a Comment