മലപ്പുറം: പത്ത് മാസത്തെ കാത്തിരിപ്പിനും ആശങ്കകള്‍ക്കും ചൂടേറിയ
ചര്‍ച്ചകള്‍ക്കും വിരാമമിട്ട്ബുധനാഴ്ച വൈകീട്ട് മഞ്ഞളാംകുഴി അലിക്ക്
മന്ത്രിപദവി പ്രഖ്യാപിച്ചതോടെ ജില്ലയിലെങ്ങും പ്രവര്‍ത്തകരുടെ
ആഹ്ലാദത്തിമിര്‍പ്പ്.
പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണംചെയ്തുമാണ് സന്തോഷം പ്രകടിപ്പിച്ചത്. മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രകടനങ്ങള്‍.
അലിയുടെ മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ ഏഴോടെ തന്നെ ഫോണ്‍വഴി വിവരമറിഞ്ഞ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസില്‍നിന്ന് തുടങ്ങി നഗരം ചുറ്റി പ്രകടനം നടത്തി. പാണക്കാട് തങ്ങളുടെ പ്രഖ്യാപനം വെറുംവാക്കല്ലെന്നും അത് തെളിഞ്ഞില്ലേയെന്നുമടക്കമുള്ള മുദ്രാവാക്യങ്ങള്‍ പ്രകടനത്തിലുയര്‍ന്നു.
അലിയുടെ പനങ്ങാങ്ങരയിലെ വീടിനടുത്ത് പടക്കങ്ങള്‍ പൊട്ടിച്ചുകൊണ്ടാണ് നാട്ടുകാര്‍ സന്തോഷം പങ്കുവെച്ചത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ആളുകളെത്തി വന്‍ പ്രകടനവും നടന്നു. തൂത അങ്ങാടിയില്‍ പ്രകടനം നടത്തി. മധുരപലഹാര വിതരണവും നടന്നു. ശീലത്ത് വീരാന്‍കുട്ടി, അഡ്വ. അബ്ദുള്‍സലാം, പി.പി. നാസര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി. താഴേക്കോട് ടൗണിലും കീഴാറ്റൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടിക്കാട് ചുങ്കത്തും പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. പെരിന്തല്‍മണണയില്‍ മുനിസിപ്പല്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നു.

Post a Comment