തിരൂരില്‍ അഗ്നിശമന സുരക്ഷാ സേനയുടെ പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും
സ്റ്റാഫ് ക്വട്ടേഴ്‌സിന്റെയും ഉദ്ഘാടനം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍
രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു
|
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തിരൂര്‍ നിയോജകമണ്ഡലത്തില്‍ 498 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി. മമ്മൂട്ടി എം.എല്‍.എ. പറഞ്ഞു. തിരൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം 74 സെന്റ് സ്ഥലത്ത് 3.72 കോടി ചെലവിലാണ് പുതിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചത്. നാല് ഫയര്‍ എഞ്ചിന്‍, ഒരു ജീപ്പ്, മറ്റ് ആധുനിക രക്ഷാ സംവിധാനങ്ങളും 45 ജീവനക്കാരും സ്റ്റേഷനിലുണ്ട്. താനൂര്‍, കുറ്റിപ്പുറം, വേങ്ങര, എടരിക്കോട്, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ തിരൂര്‍ സ്റ്റേഷന്റെ സേവനം ലഭിക്കും.
പൊതുമരാമത്ത് കെട്ടിടവിഭാഗം എഞ്ചിനീയര്‍ കെ.കെ. ഷൗക്കത്തലി, തിരൂര്‍ നഗര സഭാ ചെയര്‍ പേഴ്‌സന്‍ സഫിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ള കുട്ടി, നഗരസഭ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി, നഗരസഭ കൗണ്‍സിലര്‍ കെ.കെ. അബ്ദുള്‍ സലാം, കേരള ഫയര്‍ ഫോഴ്‌സ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അരുണ്‍ ഭാസ്‌ക്കര്‍, കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. കെ. മുകുന്ദന്‍, അഗ്നിശമന രക്ഷാ സേന കമാന്റന്റ് ജനറല്‍ പി. ചന്ദ്രശേഖരന്‍, അഗ്നിശമന രക്ഷാ സേന പാലക്കാട് ഡിവിഷനല്‍ ഓഫീസര്‍ എന്‍.വി. ജോണ്‍, ഇ.മുഹമ്മദ് കുഞ്ഞി, വി.വി. പ്രകാശ്, പന്തോളി മുഹമ്മദലി, സി.വി. വേലായുധന്‍, എന്നിവര്‍ സംസാരിച്ചു.
إرسال تعليق