റോഡപകടം: റാഫ് പ്രദര്‍ശനസ്റ്റാള്‍ ശ്രദ്ധേയമായി

Road accident, Raff, Photo Exhibition stall, School kalolsavam, Malappuram, Kerala, Malayalam news
മലപ്പുറം: കലോത്സവവോദികളോടനുബന്ധിച്ച് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം (റാഫ്) ഒരുക്കിയ പവിലിയന്‍ പ്രത്യേകതകള്‍ കൊണ്ട് വേറിട്ടുനിന്നു. റോഡപകടങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദര്‍ശന സ്റ്റാളില്‍ ലക്ഷത്തില്‍പരം ആളുകള്‍ സന്ദര്‍ശിച്ചു. തൃശ്ശൂര്‍ ഡി .വൈ. എസ്. പി വാഹിദിന്റെ ശേഖരണത്തില്‍ പെട്ടതും വ്യത്യസ്ത അപകടങ്ങളില്‍ പെട്ടതുമായ ഇറുന്നൂറില്‍ പരം ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാഫ് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതിന്റെ ഒരംഗീകാരം കൂടിയായിരുന്നു വിദ്യാഭ്യാസ മന്ത്രി പ്രത്യേകം താല്‍പര്യമെടുത്ത് അനുവദിച്ച സ്റ്റാള്‍. മൂന്ന് ലക്ഷത്തില്‍പരം ആളുകളില്‍ ട്രാഫിക് നിയമ ലഘുലേഖകളടങ്ങിയ സന്ദേശങ്ങള്‍ എത്തിക്കാനായി വാളക്കുളം കെ. എച്ച്. എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 120 ടാക്‌സ് ഫോഴ്‌സ് വിദ്യാര്‍ഥികള്‍ അടങ്ങുന്ന അഞ്ച് ബെറ്റാലിയനുകളാണ് വിവിധ വേദികളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നത്.

Road accident, Raff, Photo Exhibition stall, School kalolsavam, Malappuram, Kerala, Malayalam news
റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി റോഡു സുരക്ഷ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവരുന്നതായി സ്റ്റാള്‍ സന്ദര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് സൂചിപ്പിച്ചു. കലോത്സവ വേദികളിലെ സ്റ്റാളുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ചതും ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രയോജനപ്രദവുമായ ഒന്നായിരുന്നു റാഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഒരു ശ്രദ്ധ ഒരുപാട് ആയുസ് എന്ന സ്റ്റാള്‍.

റാഫ് സംസ്ഥാന പ്രസിഡന്റ് കെ. എം. അബ്ദു സെക്രട്ടറി പ്രകാശ് പി. നായര്‍, എം. ടി തെയ്യാല, രാജീവ് മാസ്റ്റര്‍, ഷാനിയസ് മാസ്റ്റര്‍, ബീരാന്‍കുട്ടി അച്ചമ്പാട്ട്, ശാഫി എടശ്ശേരി, എ. ടി. സൈതലവി, ബി. കെ. സൈദ്, മച്ചിങ്ങല്‍ മുഹമ്മദ് കുട്ടി, ഖാദര്‍ കെ. തേഞ്ഞിപ്പലം, കുഞ്ഞാലന്‍ വെന്നിയൂര്‍, പി. വി. ബദറുന്നീസ, ചെമുക്കന്‍ ബീരാന്‍, കെ. എം. സേതുമാധവന്‍, ഹംസ പുത്തൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആറ് ദിവസങ്ങളിലായി സംഘടിപ്പിച്ച കലോത്സവ സ്റ്റാളും പരിപാടികളും നടത്തിയത്.

Keywords: Road accident, Raff, Photo Exhibition stall, School kalolsavam, Malappuram, Kerala, Malayalam news

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم