പെരിന്തല്‍മണ്ണ: രണ്ട് ദിവസങ്ങളിലായി പെരിന്തല്‍മണ്ണയില്‍ നടന്നു വരുന്ന പാരലല്‍ കോളജ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലോത്സവത്തിന് തിരശ്ശീല വീണു. തൃശൂര്‍ജില്ലക്ക് ഓവറോള്‍ കിരീടം(147), തൊട്ടടുത്ത് കണ്ണൂര്‍ (109), മലപ്പുറം (102) നേടി. കലാതിലകം പി അശ്വതി-ലക്ഷ്മിനാരായണ കോളജ് പാലക്കാട്, ചിത്ര പ്രതിഭ വിജില്‍ ടി-ജേബീസ് കോളജ് കണ്ണൂര്‍, സാഹിത്യപ്രതിഭ രാജലക്ഷ്മി രാജീവ്-സെന്റ്‌തോമസ് തൃശൂര്‍, കലാപ്രതിഭ സായന്ത് എ എസ്- സെന്റ്‌മേരീസ് മാനന്തവാടി. സമാപന ചടങ്ങ് വി ശശികുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ നിഷി അനില്‍രാജ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.
പാരലല്‍ കോളജ് സംസ്ഥാന കലോത്സവം തൃശൂരിന് ഓവറോള്‍ കിരീടം
Malappuram News
0
إرسال تعليق