![]() |
ജാമ്യംനേടി പുറത്തുവന്ന റഊഫ് മഞ്ചേരി കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു. |
ജബ്ബാര്‍ ഹാജി നല്‍കിയ പരാതിയെ തുടര്‍ന്ന് റഊഫിനെ മലപ്പുറം ഡി വൈ എസ് പി അഭിലാഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. റഊഫ് ഉപയോഗിച്ചിരുന്ന അഞ്ചു മൊബൈല്‍ ഫോണുകളും പൊലീസ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ജബ്ബാര്‍ഹാജിയുമായി റഊഫ് നടത്തിയ ഫോണ്‍സംഭാഷണം പുറത്താവുകയും ചെയ്തു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
40,000 രൂപയുടെ രണ്ടാള്‍ ജാമ്യത്തിലും ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുമ്പാകെ ഹാജരാകണമെന്നുമുള്ള കര്‍ശന ജാമ്യവ്യവസ്ഥയോടെയാണ് റൗഫിന് ജാമ്യം നല്‍കിയത്. ജാമ്യംനേടി പുറത്തുവന്ന റൗഫ് മാധ്യമപ്രവര്‍ത്തകരെ ജയിലിന് പുറത്ത് കാണുകയും വ്യാഴാഴ്ച മലപ്പുറത്ത് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും തന്റെ കൈയ്യില്‍ വീഡിയോഅടക്കമുള്ളതെളിവുകളുണ്ടെന്നും വെളിപ്പെടുത്തി.
ജയിലില്‍ നിന്നും പുറത്തുവന്ന റഊഫിനെ ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിച്ചു.
Keywords: Malappuram, Phone, Kondotty, Court, Kerala, K.A. Raoof, Custody, Remand
Post a Comment