മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവം: സ്വാഗതസംഘം രൂപവത്കരിച്ചു

Malappuram, School, Festival, Kerala, Celebration Committee
മലപ്പുറം: ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ വണ്ടൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് പ്രതിഭകള്‍ മാറ്റുരക്കുന്ന ജില്ലാ കലോത്സവത്തിന് പതിനഞ്ച് ലക്ഷത്തോളം ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.

ഫണ്ട് കണ്ടെത്താന്‍ പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കാനും തീരുമാനിച്ചു. കൂടാതെ യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി യഥാക്രമം മൂന്ന്, ആറ്, അഞ്ച് രൂപ വീതം പിരിച്ചെടുക്കാനും യോഗത്തില്‍ തീരുമാനമായി. പരിപാടിയുടെ മുഖ്യരക്ഷാധികാരികളായി കേന്ദ്രമന്ത്രി ഇ അഹമ്മദ്, വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി എന്നിവരെ തിരഞ്ഞെടുത്തു.

രക്ഷാധികാരികളായി എം ഐ ഷാനവാസ് എം പി, ഇ ടി മുഹമ്മദ് ബശീര്‍ എന്നിവര്‍ക്ക് പുറമെ ജില്ലയില്‍ നിന്നുള്ള മുഴുവന്‍ എം എല്‍ എമാരെയും തിരഞ്ഞെടുത്തു. ചെയര്‍പേഴ്‌സണായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാടിനെയും വൈസ് ചെയര്‍മാന്മാരായി ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡന്റ് പി കെ കുഞ്ഞു, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അജിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന, കെ പി ജല്‍സീമിയ, ബീന, എം കെ ഖദീജ എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെസി ഗോപിയാണ് ജനറല്‍ കണ്‍വീനര്‍. കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചുള്ള അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

Keywords: Malappuram, School, Festival, Kerala, Celebration Committee

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post