മലപ്പുറം: ജില്ലയില്‍ ഒതുക്കുങ്ങല്‍-ഊരകം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പൊട്ടിക്കല്‍-കൈപ്പറ്റ-മമ്പീതി റോഡില്‍ കടലുണ്ടി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന ഉമ്മിണിക്കടവ് പാലത്തിന്റെ ശിലാസ്ഥാപനം ജുലൈ രണ്ടിന് രാവിലെ 10.30 ന് വ്യവസായ-ഐ.റ്റി. വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷയാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.റ്റി. കോയാമു, ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.മമ്മദ് കുട്ടി, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്‌ലു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
Post a Comment