സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണം

മലപ്പുറം: ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്റെ ഉപജ്ഞാതാവായ പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണ പരിപാടികള്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. 

ജില്ലാ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.ഷറഫുദ്ദീന്‍ അധ്യക്ഷനായി. ''ഇന്‍ഡസ്ട്രിയല്‍ സ്റ്റാറ്റിസ്റ്റിക്‌സ്'' വിഷയത്തില്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസ് ഡി.ആര്‍.ഡി.എ ഹാളില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അസി. പ്രഫസര്‍ ഗിരീഷ്ബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, മാനേജര്‍ ഉസ്മാന്‍ ഷെരീഫ് കൂരി വിഷയം അവതരിപ്പിച്ചു. 

ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസര്‍ എ.അബ്ദുള്‍ കരിം, റിസര്‍ച്ച് ഓഫീസര്‍ സി.കെ.മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post