കാളികാവ്: മുസ്ലിം യൂത്ത്‌ലീഗ് കാളികാവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ 1500 കുടുംബങ്ങള്‍ക്ക് അരിയും, ആദിവാസികള്‍ക്ക് പുതപ്പും വിതരണംചെയ്തു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തിയ പരിപാടി വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. റിലീഫ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് മുസ്ലിം ലീഗ് വ്യാപിപ്പിക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചോക്കാട് പഞ്ചായത്തിലെ ചേനപ്പാടി ആദിവാസി കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കമ്പിളി പുതപ്പ് നല്‍കി. ഓരോ കുടുംബത്തിനും രണ്ട് പുതപ്പ് വീതമാണ് റിലീഫ് സെല്ലിന്റെ ഭാഗമായി നല്‍കിയത്. ചേനപ്പാടി കോളനിയിലെ ദുരിത ജീവിതം സിറാജ് ഉള്‍പ്പടെയുള്ള പത്രങ്ങള്‍ വാര്‍ത്തകല്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി കോളനിയിലെ കുടുംബങ്ങള്‍ക്ക് പുതപ്പ് നല്‍കിയത്.
എം എസ് എഫ് കീഴിലുള്ള ആട് വിതരണവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. കെ റഹ്മത്തുള്ള അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, ജില്ലാപഞ്ചായത്ത് അംഗം പി ഖാലിദ് മാസ്റ്റര്‍, യൂത്ത് ലീഗ് വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് മുസ്തഫ അബ്ദുല്ലത്തീഫ്, പഞ്ചായത്ത് യൂത്ത്‌ലീഗ് സെക്രട്ടറി വി പി എ നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
English Summery
Shihab Thangal relief cell supplies rice to aborigines
إرسال تعليق