ബെക്ക് അപകടങ്ങളില്‍ ഏഴു പേര്‍ക്ക് പരുക്ക്

പെരിന്തല്‍മണ്ണ: അലനല്ലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ എടത്തനാട്ടുകര പുത്തന്‍കോട് വീട്ടില്‍ മുഹമ്മദുണ്ണി (72), അങ്ങാടിപ്പുറത്ത് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ മങ്കട നെല്ലന്‍കോട്ടില്‍ ശിവകുമാര്‍ (42), അങ്ങാടിപ്പുറം വൈലോങ്ങരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റ പുത്തനങ്ങാടി സ്വദേശി അണ്ടിപ്പെട്ടി ഹമീദിന്റെ മകള്‍ നിസാര്‍ (22), കടുങ്ങപുരം സ്വദേശി താട്ടിയില്‍ കുഞ്ഞാലന്റെ മകന്‍ റഫീഖ് (26), ചെരക്കാപ്പറമ്പ് സ്വദേശി പേരയില്‍ സൈതാലിക്കുട്ടിയുടെ മകന്‍ ജിഷാദ് (23), പെരിന്തല്‍മണ്ണയില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് പരുക്കേറ്റ പാതാക്കര ആറങ്ങോട്ടില്‍ ഹംസയുടെ മകള്‍ ബശീര്‍ (26), അലനല്ലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ പാണ്ടിക്കാട് പുതിക്കുന്നത്ത് ആബിദ് (20), ഉച്ചാരക്കടവ് പെരുമ്പായില്‍ ജംഷീദ് എന്നിവരെ പെരിന്തല്‍മണ്ണയിലെ വിവിധ സ്വകാര്യആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post