മലപ്പുറം: വികസന സ്ഥിരസമിതി അധ്യക്ഷന്‍ അഴിമതിനടത്തുന്നെന്ന് ആരോപിച്ച് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷസ്ഥാനം രാജിവച്ചെന്ന് പ്രഖ്യാപിച്ച പി.കെ. സാക്കിര്‍ ഹുസൈന്‍ മൂന്നുദിവസം പിന്നിട്ടിട്ടും നഗരസഭാ സെക്രട്ടറിക്കു രാജിക്കത്ത് നല്‍കിയില്ല.
സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാല്‍ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയാണെന്ന് കാണിച്ച് കഴിഞ്ഞ 27ന് മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കൊന്നോല യൂസഫിന്, സാക്കിര്‍ ഹുസൈന്‍ കത്ത് കൈമാറിയിരുന്നു. രാജി പ്രഖ്യാപിച്ച സാക്കിര്‍ ഹുസൈന്‍ ഇന്നലെ മുഴുവന്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. വിവിധ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ആരോഗ്യ സ്ഥിരസമിതി അധ്യക്ഷന്‍ എന്ന ലേബലില്‍ത്തന്നെയാണ് അദ്ദേഹം ഈ യോഗങ്ങളില്‍ പങ്കെടുത്തതെന്നതും കൌതുകമായി. 12-ാം പഞ്ചവല്‍സര പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി നഗരസഭയില്‍ 13 വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപവല്‍ക്കരിച്ചിരുന്നു.
വര്‍ക്കിങ് ഗ്രൂപ്പുകള്‍ക്കായി വിളിച്ചുചേര്‍ത്ത യോഗങ്ങളിലാണ് സാക്കിര്‍ ഹുസൈന്‍ പങ്കെടുത്തത്. വികസന സ്ഥിരസമിതി അധ്യക്ഷനു നേരെ സാക്കിര്‍ഹുസൈന്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ണ്ടായ വിവാദങ്ങളും പ്രശ്നങ്ങളും മുനിസിപ്പല്‍ ലീഗ് കമ്മിറ്റി ചര്‍ച്ച ചെയ്യും. പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിദേശത്തുനിന്നു തിരിച്ചെത്തിയ ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. വിവാദങ്ങള്‍ അനാവശ്യമായിരുന്നുവെന്നാണ് ലീഗ് കമ്മിറ്റിയുടെ നിലപാട്. രാജിയില്‍നിന്നു പിന്‍മാറാന്‍ സാക്കിര്‍ ഹുസൈനു മേല്‍ പാര്‍ട്ടിയുടെ സമ്മര്‍ദമുണ്ടെന്നാണ് സൂചന.

English Summery
No resignation letter after three days of resignation declaration
إرسال تعليق