ഓട്ടോറിക്ഷകളുടെ പാരലല്‍ സര്‍വീസിനെ ചൊല്ലി സംഘര്‍ഷം

എടപ്പാള്‍: ഓട്ടോറിക്ഷകളുടെ പാരലല്‍ സര്‍വീസിനെ ചൊല്ലി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തമ്മില്‍ ഉണ്ടാകുന്ന സംഘര്‍ഷം യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

എടപ്പാള്‍ ജംഗ്ഷനിലെ പാലക്കാട് റോഡിലുള്ള ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ തമ്മിലാണ് മിക്ക ദിവസവും സംഘര്‍ഷമുണ്ടാകുന്നത്. എടപ്പാളില്‍ നിന്നും വട്ടംകുളത്തേക്ക് പാരലല്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയാണ് സ്റ്റാന്‍ഡിലെ മറ്റൊരു വിഭാഗം ഓട്ടോഡ്രൈവര്‍മാര്‍ രംഗത്തെത്തിയത്. 

പാരലല്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ ഒരു യാത്രക്കാരനില്‍ നിന്നും വട്ടംകുളത്തേക്ക് അഞ്ച് രൂപയാണ് ഈടാക്കുന്നത്. വാടകയായി പോകുന്ന ഓട്ടോറിക്ഷകള്‍ 30 രൂപയും ഈടാക്കും. പാരലല്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ ഉള്ളതിനാല്‍ ഓട്ടോറിക്ഷ വാടകക്ക് വിളിക്കാന്‍ യാത്രക്കാര്‍ മടിക്കുകയാണ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post