വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ചങ്ങരംകുളം: സര്‍പ്പദോഷം മാറ്റുമെന്ന് പറഞ്ഞെത്തിയ ആള്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ആലങ്കോട്ടുള്ള വീട്ടില്‍ സര്‍പ്പപ്രതിമയുമായെത്തിയ ആള്‍ വീട്ടില്‍ സര്‍പ്പകോപം ഉണ്ടെന്നും മാറ്റിത്തരാമെന്നും അറിയിച്ചു.വേണ്ടെന്നു പറഞ്ഞ് അകത്തേക്കു കയറിയ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചതോട ബഹളംവച്ച് ആളുകളെ കൂട്ടുകയായിരുന്നു. നാട്ടുകാര്‍ പിടികൂടിയ ആനക്കര സ്വദേശിയെ ചങ്ങരംകുളം പൊലീസില്‍ ഏല്‍പ്പിച്ചു.

English Summery
Man arrested for abusing house wife

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم