അരീക്കോട്: ഝാര്‍ഖണ്ഡിലെ റാഞ്ചി യൂനിവേഴ്‌സിറ്റിയില്‍ നിന്നും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എം ഫില്‍ കോഴ്‌സില്‍ മലപ്പുറം സ്വദേശിക്ക് ഒന്നാം റാങ്ക്. അരീക്കോട് ഉഗ്രപുരം അബ്ദുസ്സലാം സുല്ലമിയുടെയും വി സലീമത്തിന്റെയും മകള്‍ കെ നൂര്‍ജഹാനാണ് ഒന്നാം റാങ്ക് നേടിയത്.
റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്യാട്രിയിലായിരുന്നു പഠനം. അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജില്‍ നിന്നും ബി എ ഇംഗ്ലീഷില്‍ ബിരുദവും തൃശൂര്‍ വിമല കോളെജില്‍ നിന്നും എം എസ് ഡബ്ലിയുവും നേടിയ നൂര്‍ജഹാന്‍ മഞ്ചേരി മുത്തനൂര്‍ സ്വദേശി ടി കെ അബ്ദുല്‍ വഹാബിന്റെ ഭാര്യയാണ്.
إرسال تعليق