കോട്ടക്കല്‍: അര്‍ഷദിന്റെ ധീരതയില്‍ സിഫിന് തിരിച്ചു കിട്ടിയത് സ്വന്തം ജീവന്‍. കളിച്ചു കൊണ്ടിരിക്കെ കാല്‍തെറ്റി ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണ നാല് വയസുകാരന്‍ സിഫിനാണ് അയല്‍ വാസിയായ കൂട്ടുകാരന്‍ അര്‍ഷദ് രക്ഷകനായത്.
പുതുപ്പറമ്പ് ഞാറത്തടം കാട്ടകത്ത് ഷംസു-ആരിഫ ദമ്പതികളുടെ നാലുവയസുകരാന്‍ സിഫിനാണ് കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണത്.
പത്ത് മീറ്ററോളം ആഴമുള്ള കിണറ്റില്‍ സിഫിന്‍ വീഴുമ്പോള്‍ അര്‍ഷദ് മാത്രമായിരുന്നു സമീപത്തുണ്ടായിരുന്നു. ഉടനെ അവനും കിണറ്റിലേക്ക് ചാടി സിഫിനെ കരക്കെത്തിച്ചു. ഇതിനിടയില്‍ വിവര മറിഞ്ഞ് പരിസരവാസികളും ഓടികൂടി. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം.
English Summery
11-year-old escaped 4-year-old from well
إرسال تعليق