ചങ്ങരം കുളം: മോഷ്ടാക്കളെ ഭയന്ന് സ്വര്‍ണാഭരണങ്ങള്‍ ബാഗില്‍ സൂക്ഷിച്ച് പോകുന്ന വഴിയിലെല്ലാം കൊണ്ട് നടന്നു. ഒടുവില്‍ വീട്ടമ്മയ്ക്ക് കള്ളന്മാര്‍ 'പണി' കൊടുത്തു. കാത്ത് സൂക്ഷിച്ച് കൊണ്ടുനടന്ന 30 പവന്‍ ബസ് യാത്രയ്ക്കിടയില്‍ മോഷണം പോയി.
മുക്കുതല മതില്‍പറമ്പില്‍ ശാഫിയുടെ ഭാര്യ ജുബൈരിയയുടെ ബാഗിലെ സ്വര്‍ണമാണ് മോഷണം പോയത്. മൂക്കുതല മടത്തില്‍പാടം സ്റോപ്പില്‍ നിന്ന് ബസ്സില്‍ കയറി മനപ്പടിയിലുള്ള പി.എച്ച്.സി യിലേക്കു പോവുമ്പോഴായിരുന്നു സംഭവം. ബസ്സിറങ്ങിയ ശേഷം പരിശോധിച്ചപ്പോഴാണ് ബാഗിന്റെ സിബ്ബ് തുറന്നിട്ട നിലയിലും ആഭരണങ്ങള്‍ നഷ്ടപ്പെട്ടതുമറിഞ്ഞത്.
എടുക്കാന്‍ മറന്നതാവുമെന്ന് കരുതി വീട്ടിലെത്തി പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്തിയില്ല. 10 മിനിറ്റ് മാത്രം ബസ്സില്‍ യാത്രചെയ്യുന്നതിനിടെ ഒരു സ്റോപ്പില്‍ ഏതാനും സ്ത്രീകള്‍ ഇറങ്ങിയതായും ബസ്സില്‍ സാധാരണയുള്ള തിരക്ക് ഉണ്ടായിരുന്നതായും ജുബൈരിയ പറഞ്ഞു. ചങ്ങരംകുളം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
إرسال تعليق