ദേശീയ കുടുംബ സഹായ പദ്ധതി: 3.85 കോടി വിതരണം ചെയ്തു

മലപ്പുറം: ദേശീയ കുടുംബ സഹായ പദ്ധതി പ്രകാരം ഇക്കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 3857 പേര്‍ക്കായി 3.85 കോടി നല്‍കി.

സമയപരിധിക്കകം ലഭിച്ച മുഴുവന്‍ അപേക്ഷകളിലും ധനസഹായം നല്‍കിയതായി സീനിയര്‍ ഫൈനാന്‍സ് ഓഫീസര്‍ കെ.രവി അറിയിച്ചു.
കുടുംബത്തിന്റെ വരുമാന സ്രോതസായ വ്യക്തിയുടെ മരണം കാരണം നിരാലംബരാവു കുടുംബത്തെ സഹായിക്കാനായി കേന്ദ്ര സര്‍ക്കാര്‍ റവന്യൂ വകുപ്പ് മുഖേന നടപ്പാക്കു പദ്ധതിയാണിത്. ഒരുകുടുംബത്തിന് 10,000 രൂപയാണ് സഹായം നല്‍കുക.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post