മലപ്പുറം: കോഴി വിപണന രംഗത്ത് മൊത്ത വിതരണ ചൂഷണത്തിനും ഇടനിലക്കാരുടെ അമിതമായ ഇടപെടലിനുമെതിരെ കോഴികര്‍ഷകര്‍ നേരിട്ട് സ്റ്റാളുകള്‍ തുറക്കുന്നു.
വിപണിയില്‍ അമിത വില ഈടാക്കുകയും കോഴി കര്‍ഷകര്‍ക്ക് നാമമാത്ര വില നല്‍കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് എല്ലായിടത്തും കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന് കീഴില്‍ സ്റ്റാളുകള്‍ ആരംഭിക്കുന്നത്.
ഇടത്തട്ടുകാരില്ലാതെ ഉല്‍പന്നം നേരിട്ട് വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ നിന്ന് പത്ത് രൂപ മുതല്‍ 15 രൂപ വരെ കുറവ് ലഭിക്കും. അടുത്ത ആറ് മാസത്തിനകം എല്ലാ ടൗണുകളിലും ഇത്തരത്തിലുളള സ്റ്റാളുകള്‍ തുറക്കാനാണ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്. ഇതോടെ കോഴികര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷന്‍.
Post a Comment