പൊന്നാനി: പാത്രം കഴുകാന്‍ രാത്രി വീടിന് പുറത്തിറങ്ങിയ വീട്ടമ്മയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി കോട്ടത്തറ ഐ ടിസിക്കടുത്തുള്ള വീട്ടമ്മയെയാണ് രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ഭക്ഷണം കഴിച്ചതിന് ശേഷം പാത്രം കഴുകാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പുറത്തിറങ്ങിയ ഉടനെ അക്രമികളില്‍ ഒരാള്‍ വീട്ടമ്മയുടെ വായ പൊത്തുകയും മറ്റെയാള്‍ കാലില്‍ പിടിച്ച് പൊക്കിയെടുത്ത് കൊണ്ടുപോകാനുള്ള ശ്രമത്തിനിടയില്‍ വീട്ടമ്മ വായ പൊത്തിയ ആളുടെ കൈക്ക് കടിച്ചു.
ഇയാള്‍ കൈയെടുത്ത് മാറ്റിയ ഉടനെ വീട്ടമ്മ ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കിയതോടെ അക്രമികള്‍ വീട്ടമ്മയെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മക്ക് ബോധം നഷ്ടപ്പെട്ടു.
കഴിഞ്ഞ ദിവസം തൊട്ടടുത്ത പ്രദേശമായ കുറ്റിക്കാട് കച്ചവടം നടത്തുന്ന ഭര്‍ത്താവിന് ഭക്ഷണം കൊണ്ടുപോകുന്നതിനിടയില്‍ അപരിചിതരായ രണ്ടുയുവാക്കള്‍ ബൈക്കിലെത്തി മോശമായി പെരുമാറിയതായും പരാതിയുണ്ട്. വീട്ടുകാര്‍ പൊന്നാനി പോലീസില്‍ പരാതി നല്‍കി.
إرسال تعليق