മലപ്പുറം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി തിരുവനന്തപുരം, കോട്ടയം,കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ നടത്തുന്ന ഡിപ്ലൊമ ഇന്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പ്ലസ് ടു വിന് ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നീ വിഷയങ്ങളെടുത്ത് പാസായവരായിരിക്കണം. സയന്‍സ് വിഷയങ്ങള്‍ പഠിച്ച വിദ്യാര്‍ഥികളുടെ അഭാവത്തില്‍ പ്ലസ് ടുവിന് മറ്റ് വിഷയങ്ങള്‍ പാസായവരെയും പ്ലസ് ടു വൊക്കേഷനല്‍ എ എന്‍ എം കോഴ്‌സ് പാസായവരെയും പരിഗണിക്കും.
അപേക്ഷകര്‍ വരുന്ന ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തിയായവരും 35 വയസ് തികയാത്തവരുമായിരിക്കണം. അപേക്ഷാ ഫോം ഈമാസം 26 വരെ 30 രൂപ നിരക്കില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളിലെ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ലഭിക്കും. (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്) തപാല്‍ മാര്‍ഗം ഫോം ലഭിക്കേണ്ടവര്‍ 65 രൂപയുടെ മണിയോര്‍ഡര്‍ സഹിതം അതത് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഈമാസം 20 നകം എത്തിക്കണം. പൂരിപ്പിച്ച അപേക്ഷ ഈമാസം 30 നകം തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍: 0471 2444270.
Post a Comment