ജില്ലയില്‍ 2,37,015 `സ്‌മാര്‍ട്ട്‌' കുടുംബങ്ങള്‍

മലപ്പുറം: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി പ്രകാരം ബി പി എല്‍, എ പി എല്‍ കാര്‍ക്ക്‌ 2,37,015 സ്‌മാര്‍ട്ടു കാര്‍ഡുകള്‍ നല്‍കിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്‌) അറിയിച്ചു. ബി പി എല്‍ വിഭാഗത്തില്‍ 2,36,954 ഉം എ പി എല്‍ വിഭാഗത്തില്‍ 61 സ്‌മാര്‍ട്ട്‌ കാര്‍ഡുകളുമാണ്‌ വിതരണം ചെയ്‌തത്‌. ജില്ലയിലെ 15 സര്‍ക്കാര്‍ ആശുപത്രികളിലും ആറ്‌ സ്വകാര്യ ആശുപത്രികളിലുമാണ്‌ സ്‌മാര്‍ട്ട്‌ കാര്‍ഡുകളുടെ ആനുകൂല്യം ലഭിക്കുക.

പൂക്കോട്ടുംപാടം പീപ്പള്‍സ്‌ ഹോസ്‌പിറ്റല്‍, നിലമ്പൂര്‍ ഏലംകുളം ഹോസ്‌പിറ്റല്‍, എടവണ്ണ ഇ കെ നായനാര്‍ ഹോസ്‌പിറ്റല്‍, മൂന്നിയൂര്‍ നഴ്‌സിംഗ്‌ ഹാം, കടുങ്ങല്ലൂര്‍ മേലെപുരക്കല്‍ ഹോസ്‌പിറ്റല്‍, എടപ്പാള്‍ റൈഹാന്‍ കണ്ണാശുപത്രി എന്നീ സ്വകാര്യ അശുപത്രികളും മഞ്ചേരി ജനറല്‍ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, മലപ്പുറം, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, ചെമ്മാട്‌ താലൂക്ക്‌ ആശുപത്രികള്‍, എടപ്പാള്‍, പുറത്തൂര്‍, താനൂര്‍, കൊണ്ടോട്ടി, അരീക്കോട്‌, വണ്ടൂര്‍, എടവണ്ണ, മേലാറ്റൂര്‍ കമ്യൂനിറ്റി ഹെല്‍ത്ത്‌ സെന്ററുകള്‍ മുതലായവയാണ്‌ ആനുകൂല്യം ലഭിക്കുന്ന ആശുപത്രികള്‍.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post