അമോണിയം നൈട്രേറ്റ് പോലീസ് പിടികൂടി

എടക്കര: സ്‌ഫോടനത്തിന് ഉപയോഗിക്കാന്‍ കൊണ്ടുപോവുകയാണെന്ന സൂചനയെ തുടര്‍ന്ന് ലോറിയില്‍ കടത്തുകയായിരുന്ന അമോണിയം നൈട്രേറ്റ് പോലീസ് പിടികൂടി. വഴിക്കടവ് ടൗണിന് സമീപം ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.

പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ലോറി പിടികൂടിയത്. ഡ്രൈവര്‍ ധര്‍മപുരി പാലക്കോട് പെരുമാള്‍(32), ക്ലീനര്‍ രമേഷ് (23) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് വനസന്തിപുരത്തെ ജയ്ഷിര്‍ എന്റര്‍പ്രൈസസ് സ്ഥാപനത്തില്‍ നിന്നും മലപ്പുറം വാഴയൂര്‍ ആലുങ്കല്‍ കെമിക്കല്‍സ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്നതാണ് അമോണിയം നൈട്രേറ്റ് എന്നാണ് രേഖയിലുള്ളത്. പതിനേഴ് ടണ്‍ വരുന്ന 340 ചാക്ക് അമോണിയം നൈട്രേറ്റാണ് കൊണ്ടുവന്നിരുന്നത്. 

അമോണിയം നൈട്രേറ്റ് സ്‌ഫോടക വസ്തുവിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ 2010ലെ സര്‍ക്കുലറില്‍ ഇത് കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണെന്നണ് നിയമം. ഇതേ സമയം ഇത് കൃഷി ആവശ്യത്തിനായി രാസവളത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് കൊണ്ട് പോയതെന്നാണ് ഇവരുടെ വാദം. വാഴയൂരിലെ സ്ഥാപനത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

നാടുകാണി ചുരം വഴി വന്‍ തോതില്‍ അമോണിയം നൈട്രേറ്റ് കടത്തുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. ലോറി മഞ്ചേരിയിലെത്തുമ്പോള്‍ ബന്ധപ്പെടാന്‍ ഡ്രൈവറുടെ പക്കല്‍ മൊബൈല്‍ നമ്പര്‍ നല്‍കിയിരുന്നത്രെ. എന്നാല്‍ ഇത് കാണാനില്ലെന്നായിരുന്നു ഇവരുടെ മറുപടി. പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എ എസ് രാജു എത്തി ഡ്രൈവറെയും ക്ലീനറേയും ചോദ്യം ചെയ്തു.

English Summery
Ammonia nitrate ceased in Edakara 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم