വിദ്യാര്‍ഥികള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകണം: ഡോ: കെ.എസ്. രാധാകൃഷ്ണന്‍

മലപ്പുറം: കടമകളും കര്‍ത്തവ്യങ്ങളും നിറവേറ്റാനുള്ള അവസരമായി ജീവിതത്തെ കാണണമെന്ന് പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. പൂര്‍വികരുടെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കുന്ന ഇന്നത്തെ തലമുറ വരും തലമുറയ്ക്ക് അത് തിരിച്ചു നല്‍കാനും ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സ്റ്റാര്‍ മീറ്റ് നഗരസഭ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലസ് റ്റു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇരുനൂറോളം വിദ്യാര്‍ത്ഥികളെയും മെഡിക്കല്‍ - അഗ്രിക്കള്‍ച്ചര്‍ പ്രവേശന പരീക്ഷകളില്‍ 100 ല്‍ തഴെ റാങ്ക് നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, നഗരസഭാ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.സുധാകരന്‍, സക്കീന പുല്‍പ്പാടന്‍, ടി.വനജ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എം.സി.മുഹമ്മദ് ഹാജി, വിജയഭേരി കോഡിനേറ്റര്‍ ടി.സലിം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم