വേങ്ങര: ബസ് ജീവനക്കാരന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചു. ബസിലെ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടക്കല്‍-വേങ്ങര റൂട്ടിലോടുന്ന സി പി ബ്രദേഴ്‌സ് ബസിലെ ക്ലീനറാണ് വേങ്ങര ടൗണിലെ സ്‌കൂളിലെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തത്.
പെണ്‍കുട്ടി ബസ് കണ്ടക്ടറോട് പരാതിപെട്ടിരുന്നെങ്കിലും അറിഞ്ഞ ഭാവം നടിക്കുകപോലും ചെയ്തില്ല. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതിപെട്ടതിനെ തുടര്‍ന്ന് വേങ്ങര പോലീസ് ബസും ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു.
English Summery
Student harassed by bus employee
إرسال تعليق