പരപ്പനങ്ങാടി: അനധികൃത നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് കടക്കെണിയിലാകുന്ന സാധാരണക്കാര്‍ക്ക് നിക്ഷേപങ്ങള്‍, വായ്പകള്‍, വിവിധ സബ്‌സിഡി പദ്ധതികള്‍ എന്നിവയെ പറ്റിയും സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ചും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്ന സഹകാരി പരപ്പനങ്ങാടിയില്‍ തുടങ്ങി.
നബാര്‍ഡിന്റെയും ജില്ലാ സഹകരണ ബേങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച സൗജന്യ സേവന കേന്ദ്രം, ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി ജമീല അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ജില്ലാ മാനേജര്‍ കെ പി പത്മകുമാര്‍ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു, ബി പി ഹംസക്കോയ പ്രസംഗിച്ചു.
English Summery
Advisory center opened
إرسال تعليق