കെ.എസ്.യു-എം.എസ്.എഫ് വാക് പോര് രൂക്ഷം

മലപ്പുറം: കെ.എസ്.യു-എം.എസ്.എഫ് നേതാക്കളുടെ വാക് പോര്‌ രൂക്ഷമായി. നേതാക്കളുടെ പ്രസ്താവനകളും പ്രതിപ്രസ്താവനകളും ചാനലുകള്‍ക്ക് വാര്‍ത്തയാകുന്നു. 

കെ.എസ്.യു നേതാക്കളുടെ അഭിപ്രായങ്ങള്‍ ചാനലില്‍ മുഖം കാണിക്കാനുള്ള തമാശയാണെങ്കില്‍ ആ തമാശകള്‍ ചാനലുകളില്‍ കാണിക്കാന്‍ കൊള്ളാവുന്ന തമാശകളാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞതാണ്‌ വാക് പോരിന്‌ വഴിയൊരുക്കിയത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ തമാശകള്‍ ചാനലുകളില്‍ കാണിക്കാന്‍ കൊള്ളുന്നവയാണോ എന്ന് ആലോചിക്കുന്നത് നല്ലതാണെന്നും വി.എസ്. ജോയ് മലപ്പുറത്ത് പറഞ്ഞു.

വിദ്യാഭ്യാസമന്ത്രിക്കുനേരെ കെ.എസ്.യു ഉയര്‍ത്തുന്ന വിമര്‍ശം ടെലിവിഷനില്‍ മുഖം കാണിക്കാനുള്ള തമാശ മാത്രമാണെന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോടായിരുന്നു ജോയിയുടെ പ്രതികരണം.

കുഞ്ഞാലിക്കുട്ടി വിദ്യാഭ്യാസ വകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിങ് നടത്തുകയാണെന്ന് വ്യക്തമായതായും ജോയ് പറഞ്ഞു.

ജോയിക്ക് ഉടന്‍തന്നെ എം.എസ്.എഫ് പ്രസിഡന്റ് പി.കെ. ഫിറോസിന്റെ മറുപടിയും കിട്ടി.

സിംഹവാലന്‍ കുരങ്ങുകളെക്കാളും വംശനാശ ഭീഷണി നേരിടുന്നവരാണ് കെ.എസ്.യു എന്നായിരുന്നു ഫിറോസിന്റെ പ്രതികരണം. പിന്നാലെയെത്തിയ കെ.എസ്.യു.വിന്റെ എതിര്‍ പ്രതികരണവും കടുത്തതായി- കേരളത്തില്‍ കുറ്റിപ്പുറത്തിനും കൊണ്ടോട്ടിക്കുമിടയില്‍ മാത്രമുള്ള സംഘടനയാണ് എം.എസ്.എഫ് എന്നായിരുന്നു അത്.

മലപ്പുറം ജില്ലയെന്നാല്‍ കേരള സംസ്ഥാനമാണ് എന്ന് എം.എസ്.എഫ് അഹങ്കരിക്കുകയാണെന്ന് കെ.എസ്.യു മലപ്പുറം ജില്ലാ അധ്യക്ഷന്‍ ജിഷാം പുലാമന്തോളും പ്രസ്താവനയുമായി രംഗത്തുവന്നു.

English Summery
KSU-MSF oral fight continues 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post