ലഹരിവസ്തുക്കളുടെ വില്‍പന തടയാന്‍ കര്‍ശന നടപടി

മലപ്പുറം: ജില്ലയില്‍ ലഹരി വസ്തുക്കളുടെ വില്‍പനയും ഉപഭോഗവും തടയാന്‍ വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു. 

ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്‌കൂള്‍ പരിസരങ്ങളില്‍ പാന്‍പരാഗ്, നിക്കോട്ടിന്‍ അടങ്ങിയ മറ്റ് ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ വില്‍പന തടയാന്‍ അധ്യാപകരും പി.ടി.എ.യും ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്റ്റര്‍ നിര്‍ദ്ദേശിച്ചു. 

അന്യസംസ്ഥാന തൊഴിലാളികളിലൂടെ ലഹരി വസ്തുക്കള്‍ ജില്ലയിലെത്തുന്നത് തടയാനും നടപടി സ്വീകരിക്കും. ലഹരി വസ്തുക്കളുടെ വില്‍പ്പന, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ക്രൈം സ്റ്റോപര്‍ സെല്ലിന്റെ 1090 നമ്പറിലോ നര്‍കോട്ടിക് സെല്ലിന്റെ 9497990102 നമ്പറിലോ അറിയിക്കണം.
എ.ഡി.എം. എന്‍.കെ. ആന്റണി, പോലീസുദ്യോഗസ്ഥര്‍, എക്‌സൈസ് വകുപ്പുദ്യോഗസ്ഥര്‍, മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summery
Strong step to prevent usage of drugs 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post