മലപ്പുറം: റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധത്തില്‍ കണ്ണൂര്‍ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ എസ്.എഫ്.ഐയുടെ ക്രിമിനല്‍ മുഖം വ്യക്തമായതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു.
മഞ്ചേരി എന്‍.എസ്.എസ് കോളേജില്‍ കെ.എസ്.യു ജില്ലാതല അംഗത്വ കാമ്പയിന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ലാപ്രസിഡന്റ് ജിഷാം പുലാമന്തോള്‍ അധ്യക്ഷതവഹിച്ചു.
മുന്‍ ജില്ലാപ്രസിഡന്റ് റിയാസ് മുക്കോളി, ജില്ലാ ഭാരവാഹികളായ നിസാം കരുവാരകുണ്ട്, ആതിര. പി, അനീഷ് കരുളായി, അജിത് പുളിക്കല്‍, റിയാസ് എടക്കര, റഫീക്ക്. കെ, എം. പ്രമോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
English Summery
SFI's criminal face cleared : VS Joy
إرسال تعليق