മലപ്പുറം: കാളിക്കാവ് അഞ്ചചുവടി ഗവ. മോഡല്‍ യു.പി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം ജൂണ്‍ 16 ന് വൈകീട്ട് അഞ്ചിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. പിന്നാക്കക്ഷേമ-ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ അധ്യക്ഷനാവും.
വണ്ടൂര്‍ ഉപജില്ലയിലെ ഏറ്റവും വലിയ ഗവ.യു.പി സ്‌കൂളുകളിലൊന്നായ അഞ്ചചുവടി സ്‌കൂളിന് എം.എല്‍.എ യുടെ പ്രാദേകിക വികസന പദ്ധതി പ്രകാരം അനുവദിച്ച കംപ്യൂട്ടറുകളും ചടങ്ങില്‍ കൈമാറും. കാളികാവ് ഗ്രാമപഞ്ചായത്ത് നല്‍കുന്ന കംപ്യൂട്ടറുകളുടെ വിതരണം പ്രസിഡന്റ് ആലിപ്പറ്റ ജമീല നിര്‍വഹിക്കും. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ.മറിയക്കുട്ടി ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.ജല്‍സീമിയ, ജില്ലാ പഞ്ചായത്ത് അംഗം പി.ഖാലിദ് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ഖയറുന്നീസ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി.ഗോപി തുടങ്ങിയവര്‍ സംസാരിക്കും.

Post a Comment